
വളാഞ്ചേരി കൂട്ടബലാത്സംഗം: അവശനിലയിലായ യുവതി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് സുഹൃത്തിനോട്; മൂന്ന് പ്രതികളും പൊലീസ് പിടിയിൽ
മലപ്പുറം: വളാഞ്ചേരിയിൽ വീട്ടിൽ കയറി ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സുനിലും ശശിയും നേരത്തെ തന്നെ പിടിയിലായിരുന്നു. ഇതറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച മൂന്നാമനെ പോലീസ് പാലക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് മൂന്നു പേരെയും കസ്റ്റഡിയലെടുത്തത്. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച്…