മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കരുവ കരുവാപ്പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ (25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറവിൽപ്പനക്കാർക്ക് വിതരണം ചെയ്തുവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ…

