
ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തികൊണ്ട് പോയി; 24 വയസുകാരൻ അറസ്റ്റിൽ
കൊല്ലം: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റില്‍കര മറയ മുട്ടം കാലിവിലാകത്ത് ഗോകുലിനെ(24) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് ഗോകുല്‍ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടിയെ സ്‌കൂളിലേക്ക് പോകവെ ഗോകുല്‍ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന് അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് അറിയിയിച്ചു. വീട്ടുകാര്‍ കുട്ടിയെ കണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല്…