
അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ പോലീസിൽ പരാതി; ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് 20 ലക്ഷം; യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്
കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടി പോലീസ്. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ…