ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീക്ഷണി; വ്യാപാരിയുടെ പണം തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ
കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് കാക്കൂരില്‍ ആണ് സംഭവം. കേസിൽ കൂടുതൽ പ്രതികളുൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരെയാണ് നിലവിൽ പിടികൂടിയത്. കോഴിക്കോട് കാക്കൂര്‍ കുമാരസാമിയിലുള്ള വയോധികനായ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ പണം തട്ടിയത്. കോഴിക്കോട് സ്വദേശി ഭക്തവല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ എന്നിവരാണ് പിടിയിലായ പ്രതികള്‍. ആറുലക്ഷം രൂപയാണ് പ്രതികള്‍…

