കൊച്ചിയിൽ നിന്ന് പിടികൂടിയത് 23.40 ഗ്രാം രാസലഹരി; യുവാവ് അറസ്റ്റിൽ

മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പിടിയിൽ. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസലഹരി കണ്ടെടുത്തു . കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശെന്റ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും മരട്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കോർപ്പറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ താമസിച്ചു വരുന്ന മുഹമ്മദ് ഹാരിസ് (36) ആണ് അറസ്റ്റിലായത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇയാൾ പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയികുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാളെ…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭര്‍ത്താവ്

വെഞ്ഞാറമൂട് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം ഓയൂര്‍ ചെറിയവെളിനല്ലൂര്‍ റോഡുവിള കൊക്കോട്ടുകോണം രതിക സദനത്തില്‍ രതീഷാണ് (40) അറസ്റ്റിലായത്. നെല്ലനാട് തണ്ട്രാംപൊയ്ക പൊയ്കയില്‍ വീട്ടില്‍ സുബിക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ആറിന് തണ്ട്രാംപൊയ്ക മാടന്‍കാവിന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലികഴിഞ്ഞ് മടങ്ങി വരുന്നതും കാത്ത് നിന്ന പ്രതി യുവതി എത്തിയതോടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ തടഞ്ഞുവെച്ചു വെഞ്ഞാറമൂട് പൊലീസിനു…

Read More

മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

മൂവാറ്റുപുഴ: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ബിസ്കറ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണമാണ് പിടിച്ചെടുത്തത്. ദമാമിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. ലഗേജുകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേക അറകളുണ്ടാക്കി അതിനുളളിൽ…

Read More

വാഹനപരിശോധന യ്ക്കിടെ പിടികൂടിയത് ആറുലക്ഷം രൂപയുടെ എം.ഡി.എം.എ; യുവാവ് പിടിയിൽ

മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂര്‍ മുത്തൂര്‍ വലിയ പീടികേക്കല്‍ വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ആറുലക്ഷത്തോളം രൂപ വിലവരുന്ന 198 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന ശനിയാഴ്ച രാത്രി പതിനൊന്നോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 55-ാം മൈലില്‍ വെച്ചാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, സി.ഐ. ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐ….

Read More

കടപ്പുറത്ത് നടക്കാനിറങ്ങിയ ജര്‍മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, നാട്ടികയില്‍ 24കാരന്‍ അറസ്റ്റില്‍

തൃശൂര്‍ : നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Read More

ഓൺലൈന്‍ ആപ്പ് വഴി 25 കോടി തട്ടി; മുഖ്യപ്രതി പിടിയിൽ

തൃശ്ശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്. എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമെർ കോയിനിലേക്ക് മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസൽ…

Read More

മധ്യവയസ്കനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ

വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത് കക്കുഴി വീട്ടിൽ ( പെരുമ്പാവൂർ കർത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയായ മധ്യവയസ്കനിൽ നിന്നും ഇവർ നടത്തിവരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ…

Read More

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാലു പൊലീസുകാര്‍ അറസ്റ്റിൽ, സിബിഐ നടപടി ഇന്ന് പുലര്‍ച്ചെ

മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികലായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിച്ചു. ഇന്നുതന്നെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial