Headlines

ബാറിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് ജീവനക്കാർ അറസ്റ്റിൽ

കൊട്ടാരക്കര: ബാർ ഹോട്ടലിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാർ പിടിയിൽ. കൊല്ലം കൊട്ടാരക്കരയിലെ സ്വകാര്യ ബാർ ജീവനക്കാരായ രതിൻ, ശ്രീരാജ് എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലക്കര ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ ബാർ ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സ്ഥാപനത്തിലെ ക്യാഷ്യർമാരായിരുന്നു നെല്ലിക്കുന്നം സ്വദേശി രതിനും വിളങ്ങര സ്വദേശി ശ്രീരാജും. ഇരുവരും ചേർന്ന് മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. അടുത്തിടെ ബാർ ഹോട്ടലിലെ കണക്കുവിവരങ്ങൾ ഓഡിറ്റ് വിഭാഗം…

Read More

ഓൺലൈൻ തട്ടിപ്പിലൂടെ തൃശ്ശൂർ സ്വദേശിയായ  യുവതിക്ക് 55 ലക്ഷം നഷ്ടമായി; 4 പേർ അറസ്റ്റിൽ

      തൃശൂര്‍ : ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ.  മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന്‍ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ്…

Read More

ഭർത്താവിൻ്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തു; ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: ഭർത്താവിന്റെ നിരന്തര മാനസിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊർങ്ങാട്ടേരി ആനക്കല്ലിൽ നസീൽ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബിൻ വിദേശത്തുള്ള ഭർത്താവിന്റെ മാനസിക പീഡനം മൂലമാണ് യുവതി തൂങ്ങി മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആയിരുന്നു യുവതി തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമായിരുന്നു ഭർത്താവിനൊപ്പം ഹഫീഫ കഴിഞ്ഞത്. വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് നസീൽ ഫോണിലൂടെ പലപ്പോഴും…

Read More

പ്ലസ് വൺ  വിദ്യാർത്ഥിനിയുടെ മരണം; കല്ലറ സ്വദേശിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ ടി കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Read More

പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ധിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി.സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പിടിഎ യോഗത്തിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂര്‍വ…

Read More

കെഎസ്ആർടിസി ബസിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച നടത്തിയ സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) ആണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. യുവതിയുടെ പേഴ്സ് ആണ് രാധ മോഷ്ടിച്ചത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി, സി.പി.ഒമാരായ കൊച്ചുത്രേസ്യ, അനൂപ്, സി.എസ് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം,…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം; സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം, പ്രതി പിടിയിൽ

    കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ശക്തികുളങ്ങര സ്വദേശി സനൂജ്‌ മോൻ ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെ കടയിൽ പോയ ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഒൻപത് വയസ്സുകാരിയുടെ സമീപത്തായി ഇയാൾ മോട്ടോർ സൈക്കിൾ നിർത്തിയ ശേഷം കരുനാഗപ്പള്ളി മാളിയേക്കൽ ഭാഗത്തേക്കുള്ള വഴി ചോദിച്ചു….

Read More

ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വാഗ്ദാനം; 46 ലക്ഷം തട്ടിയ പ്രതി മധ്യപ്രദേശിൽ നിന്ന് പിടികൂടി

      പത്തനംതിട്ട : ക്രിപ്റ്റോ കറൻസി സൈബർ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് കേരള പൊലീസ് പിടികൂടി. 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാനവേന്ദ്ര സിംഗിനെയാണ് പത്തനംതിട്ട ആറന്മുള പൊലീസ് പിടികൂടിയത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ഇരട്ടിലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആറന്മുള സ്വദേശിയായ പരാതിക്കാരനെ ക്രിപ്റ്റോ ട്രേഡിംഗിന് എന്ന് വിശ്വസിപ്പിച്ച് ടെലഗ്രാം ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്തി. ഇരട്ടി ലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം. 100 ഡോളറിന് 24…

Read More

വിവാഹവാഗ്ദാനം നല്‍കി ഡോക്ടറെ കബളിപ്പിച്ചു; ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുമായി സൗഹൃദംസ്ഥാപിച്ച സംഘം ഇര്‍ഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാരനെ കോഴിക്കോട്ട് വിളിച്ചുവരുത്തി നിക്കാഹ് നടത്തിയശേഷമാണ് തട്ടിപ്പ് നടത്തിയത് വിരമിച്ചശേഷം കര്‍ണാടകത്തിലെ…

Read More

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ഉയർന്നത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial