എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടി; പ്രതി പിടിയിൽ

എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക്‌ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ…

Read More

അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ‌ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ്…

Read More

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് പരസ്പരം കൈമാറി; അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: ഐടിഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ചു വിദ്യാർത്ഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി…

Read More

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവം; മാതാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസിൽ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനിൽ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയിൽ പറയുന്നു.കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ല…

Read More

ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ സിനിമാനടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാനെ (25)യാണ് കോട്ടയം റയിൽവെ പൊലീസ് പിടികൂടിയത്. തമിഴ് സിനിമാതാരവും മോഡലുമായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നേരത്തേ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അൻസർ ഖാൻ. ഈ12ന് ചെന്നൈ– തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ…

Read More

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.

പാറശാലയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച്‌ പറ്റിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിലായി.പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് കല്ലുവിള വീട്ടില്‍ ശ്രുതീഷ് (28) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച്‌ പൊലീസ് വ്യക്തമാക്കുന്നത്: ‘ജിംനേഷ്യത്തില്‍ വച്ച്‌ പരിചയപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ശ്രുതീഷ് പല സ്ഥലങ്ങളിലും എത്തിച്ച്‌ പലതവണയായി പീഡിപ്പിച്ചു. ഇത് കഴിഞ്ഞ് ശേഷം മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയം നടത്തി. ഇത് അറിഞ്ഞ നിയമ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി കൊടുത്തു. ഇതോടെ കേസില്‍ നിന്നു ഒഴിവാകുന്നതിനായി നിശ്ചയിച്ച…

Read More

ചട്ടുകം വച്ച് പൊള്ളിച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു; ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Read More

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി; തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പൊലീസാണ് പിടിയിലായത്. ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ ആണ് പിടികൂടിയത്. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ…

Read More

എംഡിഎംഎ വില്‍പ്പന നടത്തുന്ന യുവതിയും സുഹൃത്തും പിടിയില്‍

മലപ്പുറം : കുടുംബം എന്ന വ്യാജേന കാറില്‍ സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. ബംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലാത്. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്‌സീന(33) സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍(36) എന്നിവവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല്‍…

Read More

മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു; പാലക്കാട് യുവാവ് അറസ്റ്റിൽ

പാലക്കാട്: വാക്കുതർക്കത്തെ തുടർന്ന് അനുജൻ ചേട്ടനെ കുത്തി കൊന്നു. സംഭവത്തിൽ മഹേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേട്ടൻ രംഗസ്വാമിയെ ആണ് പ്രതി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി കൊന്നത്. പാലക്കാട് കൊഴിഞ്ഞാംമ്പാറയിൽ ആണ് സംഭവം. രംഗസ്വാമി മദ്യപിച്ച് വീട്ടിൽ വന്ന് ബഹളം വയ്ക്കുന്നത് പതിവായിരുന്നു. മദ്യപാനത്തെ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി. വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial