
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വൈക്കം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പിതൃക്കുന്നം ഭാഗത്ത് കണ്ണംകേരി വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (36) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും,സുഹൃത്തും ചേർന്ന് പതിനൊന്നാം തീയതി രാത്രി 9 മണിയോടുകൂടി പത്തനംതിട്ട സ്വദേശിയായ മധ്യവയസ്കൻ വാടകയ്ക്ക് താമസിക്കുന്ന വൈക്കപ്രയാർ ഉള്ള കടമുറിയിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന പത്തലു കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കനോട് ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ…