Headlines

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുത് തട്ടിപ്പാണ്; സമൂഹ മാധ്യമം വഴി പ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. ഏരൂർ പൊലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു

Read More

തിരുവനന്തപുരത്ത് വൻ കുഴൽപ്പണ വേട്ട; സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 1.64 കോടിയുമായി മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കുഴൽപ്പണ വേട്ട. 1.64 കോടിയുടെ നോട്ടുകെട്ടുകളുമായി മഹാരാഷ്ട്ര സ്വദേശികൾ എക്സൈസ് പിടിയിൽ. യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവർ ആണ് പിടിയിലായത്. തിരുവല്ലം ടോൾ പ്ലാസയിൽ വച്ചാണ് ഇവരെ പിടികൂടിയത്. സ്കൂട്ടറിൽ ആണ് ഇവർ പണം കടത്തിയത്. ആകെ ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് പിടിച്ചെടുത്തത്. കാഞ്ഞിരംകുളത്തിന് സമീപം വച്ച് കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. തിരുവനന്തപുരം ഐബി…

Read More

പതിനഞ്ചോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റിലായ ഇരുപത്തൊൻപതുകാരൻ രണ്ടു മാസത്തിനിടയിൽ ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടിൽ ജിബിനാണ് ക്ഷേത്രങ്ങളിൽ നിന്നും നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ചതിന് പിടിയിലായത്. ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇയാൾ രണ്ടുമാസത്തിനിടെ മോഷണം നടത്തിയത്. അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അയാളെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടിയത്.നെടുമങ്ങാട് പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്പർ പതിച്ചാണ് ഇയാൾ അടുത്ത…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; മദ്യം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി

നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു….

Read More

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റിൽ

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ…

Read More

കല്ലമ്പലത്ത് കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കി; ടാങ്കർ ലോറി ഡ്രൈവറെ പിടികൂടി നാട്ടുകാർ

       തിരുവനന്തപുരം: കല്ലമ്പലത്തു കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നതിനിടെ ഡ്രൈവറേയും ടാങ്കർ ലോറിയും നാട്ടുകാർ പിടികൂടി. ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ കല്ലമ്പലം തട്ടുപാലത്താണ് സംഭവം. കഴിഞ്ഞ കുറേ നാളുകളായി കല്ലമ്പലത്തും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മലിന്യങ്ങളും ഹോട്ടൽ മലിന്യങ്ങളും തള്ളുക പതിവായിരുന്നു. കല്ലമ്പലത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും പൊലീസിൽ പരാതികിട്ടിയിരുന്നു. രാത്രിയിൽ വാഹന പരിശോധന നടത്തുമ്പോൾ മാലിന്യങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ലോറികൾ പരിശോധിക്കുമെങ്കിലും ആ സമയങ്ങളിൽ മാലിന്യങ്ങൾ പുറംതള്ളാത്തതു കാരണം നടപടിയെടുക്കാൻ കഴിയാറില്ല. അത്…

Read More

വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എംഡിഎംഎയുമായി എത്തിയ സ്‌കൂബ ഡൈവർ പിടിയിൽ

      വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താൻ എംഡിഎംഎയുമായി എത്തിയ സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ശ്യാം (24) ആണ് പിടിയിലാത്. ഇരിങ്ങാലക്കുട തേലപ്പള്ളിയിൽ വെച്ച് 20 ഗ്രാം എംഡിഎംഎയും മോട്ടോർ സൈക്കിളും സഹിതമാണ് യുവാവിനെ പിടികൂടിയത്. തൃശൂർ മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് സ്കൂബ ഡൈവറായ ശ്യാം. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്…

Read More

മാവോയിസ്‌റ്റ് നേതാവ്  സോമൻ അറസ്റ്റിൽ

     മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇന്നലെ രാത്രിയോടെ തീവ്രവാദവിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡറാണ് സോമൻ. കൽപ്പറ്റ സ്വദേശിയായ ഇയാൾ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ്. എറണാകുളത്തേക്ക് കൊണ്ടുപോയ സോമനെ എ.ടി.എസ് ചോദ്യംചെയ്യുകയാണ്. മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ’വാണ്ടഡ്’ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ…

Read More

തിയേറ്ററിൽവെച്ച് ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്തു; വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നയാള്‍ പിടിയിൽ

കൊച്ചി: തിയേറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജിനെ കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററിൽ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗുരുവായൂർ അമ്പല നടയിൽ സിനിമ മൊബൈലിൽ പകർത്തിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ജെബ് സ്റ്റീഫനെ കാക്കനാട് സൈബർ സ്റ്റേഷനിൽ…

Read More

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

       കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം. തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial