ബസ് ജീവനക്കാരുമായി കയ്യാങ്കളി; തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം; കോട്ടയത്ത് യുവാവ് പിടിയിൽ
കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം ഭാഗത്ത് പാറശ്ശേരിയിൽ വീട്ടിൽ ബിനീഷ് എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് ഇയാൾ പരാക്രമം കാണിച്ചത്. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് സംഭവം. ബസ് ജീവനക്കാരുമായി ഇയാൾ വാക്ക് തർക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയായി. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….

