
തിരുവനന്തപുരത്ത് പോലീസ്കാരന് ക്രൂര മർദ്ധനം; ലഹരി മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ ഒരുസംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സിജു തോമസിനാണ് മർദനമേറ്റത്. ചാല മാർക്കറ്റിനുള്ളിൽ ഒരുസംഘം കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊട്ടാരക്കര സ്വദേശിയായ സിജു ബൈക്കിൽ സ്റ്റേഷനിലേക്ക് വരികയായിരുന്നു.ആര്യശാലയ്ക്ക് സമീപം ഓട്ടോ ഡ്രൈവറുമായി വാക്കുതർക്കത്തിലായി. തുടർന്ന് സ്റ്റേഷനിലേക്ക് വരുന്നതിനിടെ പിന്നാലെയെത്തിയ സംഘം…