
ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച സംഗീത ആൽബമാണ് ജ്വാലാമുഖം. കേരളപുരം ശ്രീകുമാർ സംഗീതം പകർന്ന ഗാനത്തിന്റെ…