ഫിലിംഫെയർ പുരസ്‌കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ
അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാംമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം അലെൻസിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തിൽ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ അവാർഡ് ദാന ചടങ്ങുകൾ നടത്താനായില്ല എന്നും, അതിനാൽ കഴിഞ്ഞ…

