
ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി; വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസ്
പാലക്കാട്: ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി ദേശീയപാതയാക്കണമെന്ന പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസെടുത്ത് പോലീസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് ബിജെപി നേതാവിനെതിരെ കേസ് എടുത്തത്. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും…