Headlines

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

“അതെനിക്ക് ദേ ഇതാണ്‌”; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു സുരേഷ് ഗോപിയുടെ അസഭ്യം നിറഞ്ഞ മറുപടി

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ അസഭ്യ ആംഗ്യത്തിലുള്ള മറുപടിയുമായി ബിജെപി സ്ഥാനാർത്ഥി സുരേഷ്‌ ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മോശമായ പ്രതികരണം. സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ പിന്നാലെ “അതെനിക്ക് ദേ ഇതാണ്‌” എന്നുപറഞ്ഞ്‌ ചോദ്യം ചോദിച്ചയാളുടെ മുടിയിൽ പിടിച്ച്‌ കാണിക്കുകയായിരുന്നു സുരേഷ്‌ ഗോപി. അസഭ്യം പറയുന്നതിന്‌ തുല്യമായാണ്‌ ഇതിനെ കാണുന്നത്‌. ഇത്‌ കേട്ട്‌ സമീപത്തുണ്ടായിരുന്ന ബിജെപി നേതാക്കളും തമാശയെന്ന മട്ടിൽ ചിരിക്കുന്നുണ്ട്‌. നേരത്തെ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച്‌ അപമാനിച്ച കേസിൽ പ്രതിയാണ്‌…

Read More

സൈനി സിറ്റിങ് എംപി, രാജിവയ്ക്കാതെ സത്യപ്രതിജ്ഞ നിയമ വിരുദ്ധം; ഹൈക്കോടതിയില്‍ ഹര്‍ജി

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത് ഹരിയാന, പഞ്ചാബ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. സൈനി സിറ്റിങ് എംപിയാണെന്നും പാര്‍ലമെന്റില്‍ നിന്ന് രാജിവെക്കാതെ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയുടെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബിജെപി-ജെജെപി സഖ്യം പിളര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചതിന് പിന്നാലെ നായബ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രരുടെ ഉള്‍പ്പെടെ പിന്തുണയോടെ സൈനി ഇന്നു നടന്ന വിശ്വാസവോട്ടെടുപ്പില്‍…

Read More

ബിജെപിയിലേക്ക് ക്ഷണിച്ചു, ഓഫര്‍ നിരസിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ ഇഡി റെയ്ഡ്

ബിജെപി ഓഫര്‍ ചെയ്ത ലോക്സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അമ്പ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും അമ്പ പ്രസാദ് പ്രതികരിച്ചു. ‘ചൊവ്വാഴ്ച്ച രാവിലെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയത്. ഒരു ദിവസം നീണ്ടുനിന്ന പീഡനമായിരുന്നു അത്. ഒരു മണിക്കൂര്‍ അവര്‍ എന്നെ ഇരിക്കാന്‍ അനുവദിച്ചില്ല. നേരത്തെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഞാന്‍…

Read More

രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ടു; കോൺഗ്രസിൽ ചേർന്ന് രാഹുൽ കേസ്വാൻ

ഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി രാഹുൽ കേസ്വാൻ ചുരുവിൽ നിന്നുള്ള ലോക്സഭ എംപി ആണ് രാഹുൽ കേസ്വാൻ. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കേസ്വാന്റെ രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; രണ്ട് എംപിമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി രണ്ട് എംപിമാർ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ലോക്സഭാംഗങ്ങളാണ് ബിജെപിയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. ഹരിയാനയിൽ നിന്നുള്ള എംപി ബ്രിജേന്ദ്ര സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപി രാഹുൽ കസ്‌വാൻ എന്നിവരാണ് ബിജെപിയിൽ നിന്നും രാജിവച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് ബ്രിജേന്ദ്ര സിങ് അറിയിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് ബ്രിജേന്ദ്ര. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയാണ് ബ്രിജേന്ദ്ര…

Read More

നിങ്ങൾ സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും; പ്രചാരണത്തിന് ആളില്ലാത്തതിൽ ക്ഷുഭിതനായി സുരേഷ് ഗോപി

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്. സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും…

Read More

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി സിപിഎമ്മില്‍; എ കെ നസീറിനെ സ്വീകരിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്ന എകെ നസീര്‍ പാർട്ടിവിട്ടു. 30 വര്‍ഷത്തോളം ബിജെപി അംഗമായിരുന്നു എകെ നസീര്‍. സീറിനെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പി രാജീവ്, മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയില്‍ അല്ല പെരുമാറുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും എ.കെ നസീര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയതയുടെ പാളയത്തിലേക്ക്…

Read More

പദ്മജ വേണുഗോപാല്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പദ്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പദ്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പദ്മജ വേണുഗോപാല്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി…

Read More

ബിജെപിയിലേക്കല്ല; വാർത്തകൾ തള്ളി പദ്മജ വേണുഗോപാൽ

ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും അഭ്യൂഹങ്ങൾ തെറ്റാണെന്നും പദ്മജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘‘എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന് തമാശ ആയി ഞാൻ പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial