പ്രജ്വല്‍ രേവണ്ണ കേസ്; ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍

ബംഗളൂരു: പ്രജ്വല്‍ രേവണ്ണ കേസില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. ചിത്രദുര്‍ഗയില്‍ നിന്ന് ബംഗളൂരുവിലേക്കുളള് യാത്രക്കിടെ കര്‍ണാടക പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. കാര്‍ത്തിക്കിന്റെ അഭിഭാഷകനാണ് ദേവരാജ ഗൗഡ. വിഡിയോ ചോര്‍ത്തിയതിന് അഭിഭാഷകനായ ദേവരാജ ഗൗഡയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസില്‍ ഹാസന്‍ പൊലീസിന്…

Read More

തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു സീറ്റില്‍ വിജയം ഉറപ്പാണെന്ന് ബിജെപി വിലയിരുത്തല്‍. മറ്റു മൂന്നു സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യത ഏറെയാണെന്നും ബിജെപി നേതൃയോഗത്തില്‍ വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സമര്‍പ്പിച്ച ഇലക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആറ്റിങ്ങല്‍, പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയസാധ്യത വര്‍ധിച്ചതായും വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ 20 ശതമാനത്തിലേറെ വോട്ടു നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആറു സീറ്റുകളില്‍…

Read More

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്. ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷൻ ഉദയ് ഭാന്റെയും നേതൃത്വത്തിലാണ് എംഎല്‍എമാർ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ…

Read More

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മുംബൈ: പ്രമോദ് മഹാജന്റെ മകളും സിറ്റിങ് എംപിയുമായ പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി. പൂനം മഹാജന്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം സ്ഥാനാര്‍ഥിയാകും. മെയ് 20നാണ് തെരഞ്ഞെടുപ്പ്. പ്രമാദമായ പല കേസുകളിലും പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ഉജ്ജ്വല്‍. 2008ലെ മുംബൈ ആക്രമണ കേസിലടക്കം അദ്ദേഹം ഹാജരായി. പ്രമോദ് മഹാജന്‍ കൊലപാതക കേസിലും അദ്ദേഹം തന്നെയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ 2014ലും 2019ലും ഈ മണ്ഡലത്തില്‍…

Read More

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read More

‘ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു; നിങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും ജൂണ്‍ നാലിന് ബിജെപിയില്‍ എത്തും’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പേരുകളും ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഇടത് നേതാവ് ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താതെ ശോഭാ സുരേന്ദ്രനാണ് ആദ്യം ആരോപണമുയർത്തിയത്. ഒരു പടി കൂടി കടന്ന് ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ…

Read More

കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതിക്കായി തെരച്ചില്‍, പിന്നില്‍ ബിജെപിയെന്നും ആരോപണം

കോഴിക്കോട്: ഇന്നലെ ഉണ്ടായ സംഘർഷത്തിൽ കോഴിക്കോട് യുവാവിന് കുത്തേറ്റു. പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആണ് സംഭവം. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ്…

Read More

ഒരു വീട്ടിലേക്ക് 500 രൂപ വീതം; തൃശൂരിൽ വോട്ട് നേടാൻ നാട്ടുകാർക്ക് തുട്ട് നൽകി ബിജെപി പ്രവർത്തകർ

തൃശൂർ: ഒളരിയിൽ ശിവരാമപുരം കോളനിയിലെ വീടുകളിൽ വോട്ടിന് തുട്ട് എന്ന കലാപരിപാടി ബിജെപി നടത്തിയതായി ആരോപണം. കേരളത്തിൽ തെരെഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ അവശേഷിക്കയെ ആണ് വോട്ട് നേടാൻ ബിജെപി പ്രവർത്തകർ നാട്ടുകാർക്ക് പണം കൈമാറിയത്. ഒരു വീട്ടിൽ 500 രൂപ വീതമായിരുന്നു വിതരണം. നാട്ടുകാർ തടഞ്ഞതോടെ പ്രവർത്തകർ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ് പ്രവർത്തകർ നിർബന്ധിച്ച് പണം കയ്യിൽ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം…

Read More

വയനാട് ബത്തേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി;ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.

Read More

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു; വി കെ മനോജിനെ സ്വാ​ഗതം ചെയ്തത് സി രഘുനാഥ്

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. കെസുധാകരന്റെ പി എ ആയിരുന്ന വി.കെ മനോജാണ് ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്തെത്തി ബിജെപിയിൽ അംഗത്വമെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മനോജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇന്നത്തെ കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്ന് വി കെ മനോജ് ആരോപിച്ചു. ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial