“അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം” വിവാദ പരാമർശവുമായി പ്രജ്ഞ സിങ് ഠാക്കൂർ
ഭോപ്പാല്‍: ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞത്. പ്രജ്ഞസിങ് ഠാക്കൂറിൻ്റെ വാക്കുകൾ: ”നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത്…

