38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസാന തീയതി ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല്…

