‘കോക്രോച്ച് ജനത പാർട്ടി’യെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു, ജനാധിപത്യ വിരുദ്ധ കേന്ദ്ര നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി പിണറായി വിജയൻ. ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വേഗത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മയും അവഗണനയും അനുഭവിക്കുന്ന യുവാക്കൾ ഈ പൊടുനന്നെയുള്ള…

