ജാതി മത വർണ്ണ വിവേചനത്തിനെതിരെ എഐവൈഎഫ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
തൃശൂർ :ജാതി മത വർണ്ണ വിവേചനത്തിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ തൊട്ടുകൂടായ്മക്കെതിരെ ഞങ്ങൾ ചേർന്നിരിക്കുന്നു എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു.മന്ത്രി കെ.രാധാകൃഷ്ണന് കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ക്ഷേത്രത്തിൽ പരിപാടിക്കിടെ ഉണ്ടായ ജാതി വേർത്തിരിവിൽ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫ് പരിപാടി സംഘടിപ്പിച്ചത്.തൃശൂർ കോർപ്പറേഷനു മുൻവശത്ത് സംഘടിപ്പിച്ച പൊതുയോഗം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ പാർലമെൻറ് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർവിനെ ജാതീയമായി തന്നെ മാറ്റിനിറുത്തിയവരും പയ്യന്നൂരിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ദീപം കൈമാറത്ത…

