
ആലപ്പുഴയിൽ നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി
ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടിൽ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. പോലീസെത്തിയാണ് വീട് തുറന്നു നൽകിയത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്…