പതിനാറുകാരിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സമ്മർദ്ദം;നിർദ്ദേശം അംഗീകരിക്കാത്തതിനാൽ കൂലിപ്പണി ചെയ്യാൻ പോലും അനുവാദമില്ലെന്ന് അമ്മ കോടതിയിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 14 പേർ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി സമ്മർദ്ദം ചെലുത്തുന്നെന്ന് പെൺകുട്ടിയുടെ അമ്മ. ഹൊസ്ദുർഗ് പോക്‌സോ അതിവേഗ പ്രത്യേക കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടിയുടെ അമ്മ ഇക്കാര്യം തുറന്നു പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറിയുടെ നിർദ്ദേശം അനുസരിച്ച് കേസ് പിൻവലിക്കാത്തതിനാൽ നാട്ടിൽ ഒറ്റപ്പെടുത്തുകയാണെന്നും കൂലിപണി ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ കോടതിയിൽ പറഞ്ഞു. സംഭവത്തിൽ അടുത്ത ദിവസം ഹാജകാരാൻ ബേഡകം ഇൻസ്പെക്ടർക്ക് കോടതി നിർദ്ദേശം നൽകി. സാറെ, എനിക്കൊരു കാര്യം പറയാനുണ്ട്,…

