സിപിഎം തിരുവല്ല ഏര്യാ സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി; ചുമതലയിൽ നിന്നും മാറ്റി
പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി. തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഡ്വ. ഫ്രാൻസിസ് വി.ആൻറണിയെ ചുമതലയിൽ നിന്നും മാറ്റി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്നും ഫ്രാൻസിസ് വി ആന്റണിയെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി ജില്ലാകമ്മിറ്റി അംഗമായ പി.ബി.സതീശിനാണ് ഏരിയാ സെക്രട്ടറിയുടെ പകരം ചുമതല. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോല്പിക്കുന്നതിനായി ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ…

