സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത കരുനാഗപ്പള്ളയിൽ തലവേദനയായതിന് പിന്നാലെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ തിരുവനന്തപുരത്തും പൊട്ടിത്തെറിയെ തുടർന്ന് മംഗലപുരം ഏര്യാ സമ്മേളനത്തില്‍ നിന്ന് ഏര്യാ സെക്രട്ടറി ഇറങ്ങിപ്പോയി. ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. മധു ഏര്യാ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏര്യാ സെക്രട്ടറി. മധു മുല്ലശ്ശേരി പാര്‍ട്ടിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച് സംസാരിച്ചിരുന്നു. ഏര്യാ കമ്മിറ്റി…

