വഴി തടസപ്പെടുത്തി സമ്മേളനം; ഫെബ്രുവരി 12 ന് എം വി ഗോവിന്ദൻ കോടതിയിൽ ഹാജരകണം, ഹൈക്കോടതി
കൊച്ചി: വഴി തടസപ്പെടുത്തി പാര്‍ട്ടി സമ്മേളനം നടത്തിയതിലെ കോടതിയലക്ഷ്യ കേസില്‍ ഈ മാസം 12 ന് എം വി ഗോവിന്ദനോട് ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ ഈ മാസം 10ന് ഹാജരാകണം.കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി ഇന്നലെ എം വി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 10ന് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച്…

