തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക; രണ്ടിടത്ത് പ്രതീക്ഷയില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക. ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും ഇതിൽ ചിലയിടങ്ങളിലെ ഫലം പ്രവചനാതീതമാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. സിറ്റിങ് സീറ്റുകളായ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും വിജയം ആവർത്തിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ബിജെപിയുമായി ശക്തമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ പാറശ്ശാല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലിയ വെല്ലുവിളികളില്ലാതെ വിജയമുറപ്പാണെന്നും വാമനപുരം, വർക്കല സീറ്റുകളിൽ ശക്തമായ മത്സരം നടന്നുവെങ്കിലും ഫലം എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും…

