എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പാർട്ടി വിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുകയും ഷാജു മാത്രം ജയിക്കുകയും ചെയ്തിരുന്നു.ഷാജു വോട്ട് മറിച്ചെന്ന് ആരോപിച്ചാണ് പാർട്ടി ഷാജുവിനെതിര പാർട്ടി നടപടിയെടുത്തത്


