തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയിൽ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി. മേയർ എന്ന നിലയിലുള്ള ആര്യയുടെ പ്രവർത്തനം തികഞ്ഞ അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ആര്യയെ തന്റെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ പോലും എതിർത്തെന്നും ജില്ല കമ്മറ്റിയിൽ അദ്ദേഹം വെളിപ്പെടുത്തി. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് അഞ്ച് വോട്ടെന്നും ശിവൻകുട്ടി തുറന്ന് പറഞ്ഞു.
ആര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് പോലും വോട്ട് കുറച്ചേക്കുമെന്ന് സാധാരണ പ്രവർത്തകർ ഭയന്നിരുന്നുവെന്നും നേമത്തെ തോൽവിയുടെ കാരണങ്ങൾ വിലയിരുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. തിരുവനന്തപരും കോർപറേഷനിലെ തോൽവിക്ക് കാരണം ആര്യയാണെന്ന് നേരത്തെ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചതായുള്ള ആരോപണം ഉയരുന്നത്.


