Headlines

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; എ.പി.ഷൗക്കത്തലി അന്വേഷിക്കും



നവകേരള യാത്രയക്കിടെ ആലപ്പുഴയിൽ പിണറായി വിജയന്റെ ഗൺമാൻമാർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം.ഡിവൈഎസ്പ‌ി അടക്കം അഞ്ച് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദേശം. ടി.പി.കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ നടുറോഡിൽ കാർ തടഞ്ഞ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനായിരുന്നു എ.പി.ഷൗക്കത്തലി. കൊടിസുനിയെയും സംഘത്തെയും പിടികൂടിയതും ഷൗക്കത്തലിയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: