ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കിയ സംഭവം; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും
മലപ്പുറം: മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ‘മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഹന പരിശോധനാ വേളയിലോ തുടർനടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത്…

