
പെരിങ്ങമ്മല പഞ്ചായത്ത് കോൺഗ്രസിന് നഷ്ടം: പാർട്ടി വിട്ട പ്രസിഡൻ്റ് ഷിനു മടത്തറ സിപിഐ എമ്മുമായി സഹകരിക്കും
തിരുവനന്തപുരം: യുഡിഎഫ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങളും ഉൾപ്പെടെയുള്ളവർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരാണ് സിപിഐ എമ്മിനൊപ്പം ചേർന്നത്. മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചശേഷം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിലെത്തി. ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. സിപിഐ എമ്മിനൊപ്പം ചേർന്ന കോൺഗ്രസ്…