
സിപിഎം വനിതാ നേതാവിന്റെ മകനെ മര്‍ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സംസ്കൃത കോളജിൽ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ 3 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എം നസീം, സച്ചിൻ, ജിത്തു എന്നിവരാണ് പിടിയിലായത്. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ് ബിന്ദുവിന്റെ മകനായ ആദർശിനെ കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് മർദിച്ചത്. രണ്ടു വർഷം മുൻപ് യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി എം നസീമിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ചാക്കിൽ…