Headlines

കനലെരിയില്ല,സിപിഐഐം ദേശീയ പാർട്ടിയായി തുടരും

ന്യൂഡൽഹി: രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ…

Read More

വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; സിപിഐഎം ഏരിയാ സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തു

ആലപ്പുഴ: കണ്ണൂരിലെ വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഐഎം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂർ സ്വദേശിയായ വ്യവസായി പി വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന്റെ വെളിച്ചത്തിലാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. ഗുണ്ടകളും പരാതിക്കാരനും ഏരിയ സെക്രട്ടറിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ വിവരണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ മാസം 11നാണ് കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ വെച്ച് അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അക്രമത്തിനിരയായ…

Read More

റോഡിന് സ്ഥലം നൽകിയില്ല; വീട്ടുകാരെ ബന്ദികളാക്കി അർധരാത്രി സിപിഎം പ്രവർത്തകർ മതിലും ഗേറ്റും പൊളിച്ചെന്ന് പരാതി

കണ്ണൂർ: കണ്ണൂർ മാങ്ങാട്ടിടത്ത് റോഡ് വീതി കൂട്ടാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് വീട്ടുമതിലും ഗേറ്റും അർധരാത്രി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. കമ്പികൊണ്ട് വാതിൽ പൂട്ടിയിട്ട ശേഷം വീട്ടുകാരെ ബന്ദികളാക്കി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചെന്നാണ് ആരോപണം. കൂളിക്കടവിലെ ഹാജിറയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട്ടിടം പഞ്ചായത്തിലെ കൂളിക്കടവിലേക്കുളള റോഡരികിലാണ് ഹാജിറയുടെ വീട്. ഇവിടെ റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന് സ്ഥലം വിട്ടുനൽകിയില്ലെന്നാരോപിച്ചായിരുന്നു അക്രമെന്നാണ് പരാതി. ചൊവ്വാഴ്ച അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്‍റെ ശബ്ദം…

Read More

രക്തസാക്ഷി ഫണ്ട് തിരിമറി നടത്തി; സിപിഎം നേതാവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സംഘടനാ നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം ടി.രവീന്ദ്രനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കാനും പ്രാഥമിക അംഗത്വംമാത്രം നിലനിർത്താനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു. ടി.രവീന്ദ്രൻ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നേരത്തേ തയ്യാറായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നീട്ടിവെക്കുകയായിരുന്നു. 2008-ൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽനിന്ന്…

Read More

സിപിഎം പ്രവര്‍ത്തകനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തല്ലിച്ചതച്ചു; ലിനീഷിന്റെ ഓട്ടോയിൽ കയറിയത് മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗസംഘം

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവർ കൂടിയായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേർ ഓട്ടം വിളിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലിനീഷിനെ മർദിക്കുകയുമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍…

Read More

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read More

മുന്‍ എംഎല്‍എ സിപിഎമ്മിലേക്ക്; സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു

മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.1982ല്‍ ആദ്യതവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.82ലും 87ലും 2001ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

Read More

സിപിഎമ്മിൽ പൊട്ടിത്തെറി; കായംകുളത്ത് രണ്ട് നേതാക്കൾ പാർട്ടി വിട്ടു

ആലപ്പുഴ: കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് പാർട്ടി വിട്ട് രണ്ട് നേതാക്കൾ. വിഭാഗീയതയിൽ മനം നൊന്താണ് രാജിയെന്ന് രാജിവച്ച ഏരിയ കമ്മറ്റി അംഗവും മുൻ ഏരിയ കമ്മറ്റി അംഗവും രാജിക്കത്തിൽ പറയുന്നു. ഏരിയ കമ്മിറ്റി അംഗമായ കെ എൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗമായ ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും,…

Read More

സിപിഎം നേതാക്കളുടെ സ്മൃതികുടീരത്തില്‍ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ഫോട്ടോ വികൃതമാക്കി

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച് വികൃതമാക്കി. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍. ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കോടിയേരിയുടെ സ്മൃതികുടീരമാണ് ഏറ്റവുമധികം വികൃതമാക്കിയിട്ടുള്ളത്. എന്ത് ദ്രാവകമാണ് ഒഴിച്ചതെന്ന് വ്യക്തമല്ല. കോൺഗ്രസ് നേതാക്കളുടേയും മറ്റ് സാംസ്കാരിക നായകരുടെയും സ്തൂപങ്ങൾ ഇതേ സ്ഥലത്തുണ്ട്. എന്നാൽ, ഇവയൊന്നും…

Read More

ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെ അടിപിടിയാകും?; കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വാസവന്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാസവന്‍ പറഞ്ഞു. കമ്മിറ്റിയില്‍ ഒരു വിഷയത്തില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെയാണ് അടിപിടിയും കയ്യാങ്കളിയുമാകുന്നത്?. ഇതൊരു അഭിപ്രായമുള്ള കമ്മിറ്റിയല്ലേ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാല്‍ അതെങ്ങനെ ബഹളവും അടിപിടിയുമൊക്കെയാകുന്നത്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അവിടെയുണ്ടായിരുന്ന ആരെങ്കിലും പറയട്ടെ. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത് എന്നും മന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial