
രാജു ഏബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി;34 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു
കോന്നി: സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി രാജു ഏബ്രഹാമിനെ തിരഞ്ഞെടുത്തു. രാജു ഏബ്രഹാം, ആര്.സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, എ.പദ്മകുമാര്‍, ടി.ഡി.ബൈജു എന്നിങ്ങനെ നാല് പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സി.പി.എം നേതൃത്വം പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് രാജു ഏബ്രഹാമിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. റാന്നി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാജു എബ്രഹാം. 34 അംഗ ജില്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാന്‍സിസ് വി. ആന്റണി അടക്കം അഞ്ച് പുതുമുഖങ്ങളാണ്…