Headlines

പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല; നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നു മാത്രം എം.എ. ബേബി

കുട്ടനാട്: ആലപ്പുഴയിൽ സിപിഐഎം-ജി.സുധാകരൻ പോര് തുടരുന്നതിനിടെ അച്ചടക്കം ഓർമിപ്പിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പരോക്ഷ പരാമർശം. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല, നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നേ ഉള്ളുവെന്ന് എം.എ. ബേബി. കുട്ടനാട് നടക്കുന്ന വിഎസ് പുരസ്കാര സമർപ്പണ വേദിയിലായിരുന്നു എം.എ. ബേബിയുടെ പരാമർശം. പുതിയ തലമുറയ്ക്ക് വേണ്ടിയാണ് അത് നടപ്പിലാക്കിയത്. പുതിയ തലമുറയിൽ പെട്ടവർ പാർട്ടിയുടെ വ്യത്യസ്ത ചുമതലകൾ ഏറ്റെടുക്കാൻ വരണം. അതിൻ്റെ ഭാഗമായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചുമതലകളിൽ…

Read More


കണ്ണൂരിൽ സിപിഎമ്മിനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്

കണ്ണൂര്‍: അക്രമം തുടര്‍ന്നാല്‍ സിപിഎം നേതാക്കളുടെ വീട്ടിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ഭീഷണി മുഴക്കിയത്. കണ്ണില്‍ നിന്നല്ല, നെഞ്ചില്‍ നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും ബിജെപി അര്‍ജുന്‍ മാവിലങ്കണ്ടിയുടെ പ്രസംഗത്തില്‍ പറയുന്നു. കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിലാണ് ബിജെപി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം “ഇവിടെയുള്ള സിപിഎം ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയാ സെക്രട്ടറി. എല്ലാവരെയും ഞങ്ങൾക്കറിയാം. എല്ലാവരുടെയും വീടുകൾക്കും ഞങ്ങൾക്കറിയാം. എല്ലാവരുടെയും…

Read More

കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്. ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു ബിജെപി കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ ബിജുവിന്റെ വീടിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ ഉണ്ടായിരുന്നു. സംഭവസമയം ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബിജെപി-സിപിഐഎം സംഘര്‍ഷം…

Read More

ബിജെപി നേതാവ് കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്; എം വി ഗോവിന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഐഎമ്മിലേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയൻ കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച് രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് താൻ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയൻ ഫേസ്ബുക്കിൽ കുറിച്ചത്. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു…

Read More

പാർട്ടിക്ക് അമിത ആത്മവിശ്വാസം വേണ്ട; കേരളത്തിൽ ഓരോ ചുവടും കരുതലോടെ മുന്നോട്ട് പോകണം എം.എ. ബേബി

സിപിഐഎം ദേശീയ നേതാവായ എം.എ. ബേബിക്ക് കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ അമിത ആത്മവിശ്വാസം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി ഓരോ ചുവടും ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, കാര്യങ്ങൾ വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യാനെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. കേരളത്തിലെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഇപ്പോൾ പൊലീസുമായി ബന്ധപ്പെട്ട് ചില…

Read More

സിപിഎമ്മിൽ കൂട്ടരാജി; വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് സെക്രട്ടറിയടക്കം രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്. സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു, റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ് വെള്ളിയാഴ്‌ച ചെർപ്പുളശ്ശേരി ഏരിയാ…

Read More

സിപിഎം നേതാക്കൾ ജ്യോത്സന്മാരെ കാണാൻ പോകുന്നെന്ന് സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവ്; പ്രതികരിക്കാതെ മറ്റു നേതാക്കൾ

തിരുവനന്തപുരം: നേതാക്കളുടെ അന്ധവിശ്വാസത്തെ വിമർശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ മുതിർന്ന നേതാവ് സംസാരിച്ചെങ്കിലും വിഷയം ഏറ്റെടുക്കാതെ മറ്റ് നേതാക്കൾ. കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. എന്ത് രാഷ്ട്രീയ ബോധമാണ് ഇവരെ നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് മറ്റു നേതാക്കളാരും പ്രതികരിച്ചില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി പ്രസം​ഗത്തിലും ഈ വിമർശനത്തിന് മറുപടിയുണ്ടായില്ല എന്നാണ് റിപ്പോർട്ട്. സിപിഎം നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്ന…

Read More

സിപിഎം വനിത നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

എറണാകുളത്തെ തിരുമാറാടി സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആശ രാജുവിനെ (56) ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ, ജനാധിപത്യ മഹിള അസോസിയേഷൻ സംഘടനകളുടെ ഏരിയ കമ്മിറ്റി അംഗമാണ്. പാർട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് മരണം

Read More

ആലപ്പുഴയിൽ നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടിൽ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. പോലീസെത്തിയാണ് വീട് തുറന്നു നൽകിയത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്…

Read More

ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി

കൊൽക്കത്ത: കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഒരുമിച്ച് നിൽക്കാമെന്നായിരുന്നു സമിക് ഭട്ടാചാര്യ പ്രഖ്യാപിതച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയോടൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം. ശ്യാമപ്രസാദ് മുഖർജ് ജന്മവാർഷികത്തോടൊനുബന്ധിച്ച് കൊൽക്കത്ത റെഡ് റോഡിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial