
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി; മുതിർന്ന നേതാക്കൾക്കെതിരെ നടപടി; മുൻ എംഎൽഎ പത്മകുമാറിനും പി ബി ഹർഷകുമാറിനും താക്കീത്
പത്തനംതിട്ട: ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ നടപടി. തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പേരിലായിരുന്നു കയ്യാങ്കളി. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം സിപിഎം.മുൻ എംഎൽഎ എ. പത്മകുമാറിനെയും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനെയും താക്കീത് ചെയ്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാക്കൾ ഏറ്റുമുട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വലിയ നാണക്കേടായിരുന്നു. ഇരു നേതാക്കളെയും ഇരുത്തി വാർത്താസമ്മേളനം നടത്തി പാർട്ടി നിഷേധിച്ച വിഷയത്തിലാണ് ഇപ്പോൾ നടപടി