
ഉറങ്ങി കിടന്ന അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപെടുത്തി
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളിക്കോണ സ്വദേശി രേഷിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്ത് മകൻ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പുതൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. രഘുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു വരികയാണ്. രഘു അമ്മയ്ക്ക് നേരെ ആക്രമണം നടക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകാറുണ്ടെന്നും രേഷിയെ ഇതിനുമുൻപ് മകൻ ആക്രമിക്കാൻ ചെന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രഘു മാനസികപ്രശ്നങ്ങൾക്ക് ചികിത്സയിൽ തുടരുന്ന ആളാണ്….