Headlines

മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടൻവിള സ്വദേശി ജഹാസ് (28) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത് ഷെഹിനോടൊപ്പം ജഹാസ് ചൂണ്ടയിടാൻ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുതലപ്പൊഴി ലേലപ്പുരിയിലെ വാർഫിനടിയിൽ യുവാവ് ചൂണ്ടയിടാനായി പോയെങ്കിലും കാണാതാവുകയായിരുന്നു..തുടർന്നാണ് സുഹൃത്ത് ഷെഹിനാണ് ജഹാസിനെ കാണാനില്ലെന്ന വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്. അഗ്‌നിശമനാസേനയും കോസ്റ്റൽ പൊലീസും സ്‌കൂബ ടീമും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെയാണ് ജഹാസിന്റെ മൃതദേഹം കണ്ടെടുത്തത്

Read More

മലയാളി യുവതി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് ഇടുക്കി സ്വദേശിയായ യുവതി കുവൈത്തിൽ മരിച്ചു. കുവൈത്തി വീട്ടിലെ ജീവനക്കാരിയായ കാഞ്ചിയാർ സ്വദേശിനി തോട്ടത്തിൽ വീട്ടിൽ രശ്മി ആണ് മരിച്ചത്. 47 വയസായിരുന്നു. കുവൈത്തി വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമീരി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭർത്താവ് വിശ്വനാഥൻ.

Read More

പെയിന്റ് വാങ്ങാനായി കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: കർണ്ണാടകയിലെ മാണ്ഡ്യയിൽ പെയിന്റ് കടയിലെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. പെയിന്റ് വാങ്ങാനായി കടയിലെത്തിയ 58 വയസുകാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. മാണ്ഡ്യ സ്വദേശിയായ ഇരണയ്യ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹലഗൂർ ടൗണിലെ ഒരു പെയിന്റ് കടലിലായിരുന്നു സംഭവം. കടയിലെ സിസിടിവിയിൽ പതിഞ്ഞ 90 സെക്കൻഡോളം ദൈർഘ്യമുള്ള സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പെയിന്റ് കടയിലെത്തിയ ഇരണയ്യ സാധനങ്ങൾ നോക്കുകയും കടയുടമയുമായി സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങൾ കാണാം തുടർന്ന് ഇദ്ദേഹം ഒരു കോട്ടുവായിടുന്നതായും ഏകദേശം 40-ാമത്തെ…

Read More

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു

Read More

തിരുവനന്തപുരത്ത് കനത്ത മഴയില്‍ മതിലിടിഞ്ഞുവീണു; വൃദ്ധയ്ക്ക് ദാരുണാന്ത്യം

         തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വൃദ്ധ മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. ജില്ലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നു. മഴയോര മേഖലയില്‍ രാത്രിയിലടക്കം കനത്ത മഴ ഉണ്ടായിരുന്നു. സരോജിനിയുടെ വീടിനോട് ചേര്‍ന്ന് നിന്നിരുന്ന മതിലാണ് മഴയത്ത് കുതിര്‍ന്ന് ഇടിഞ്ഞുവീണത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള…

Read More

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കളത്തൂരിൽ ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന്, പാമ്പിനെ കണ്ടെത്തിയ നാട്ടുകാർ അതിനെ തല്ലിക്കൊന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

Read More

ഇടുക്കിയിൽ യുവതിയും നാലു വയസ്സുള്ള മകനും മരിച്ചനിലയിൽ

ഇടുക്കി: ഇടുക്കിയിലെ പണിക്കൻകുടിയിൽ വീടിനുള്ളിൽ ഒരു യുവതിയെയും അവരുടെ നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. പണിക്കൻകുടി സ്വദേശിനി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനത്തിൽ പോലീസ് സംശയിക്കുന്നത്

Read More

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങി; തിരയിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് കടലിൽ മുങ്ങി യുവാവ് മരിച്ചു. കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് തിരയിലകപ്പെട്ട് പോകുകയായിരുന്നു. മലപ്പുറം ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ നോക്കിയെങ്കിലും യുവാവ് വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം…

Read More

മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഖുശ്ബു അഹിർവാറിന്റെ ദുരൂഹ മരണം; കാമുകനെതിരെ പൊലീസ് കേസെടുത്തു.

ഭോപ്പാൽ: മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഖുശ്ബു അഹിർവാറിന്റെ ദുരൂഹ മരണത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് സമൂഹ മാധ്യമങ്ങളിൽ ‘ഡയമണ്ട് ഗേൾ’ എന്ന പേരിൽ പ്രശസ്തയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുശ്ബുവിന്റെ കാമുകൻ ഉജ്ജെയിൻ സ്വദേശിയായ കാസിം ഹുസൈനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കാസിമിനെതിരെ കേസെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ഖുശ്ബുവിന്റെ…

Read More

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

        അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയില്‍ പണി കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ലെന്നും ആശുപത്രിയിലേക്ക് ബൈക്കിലാണ് പോയതെന്നും കുട്ടികളുടെ അമ്മ ദേവി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും വണ്ടി കിട്ടാന്‍ വൈകിയെന്നുമാണ് നിറകണ്ണുകളോടെ ദേവി പറയുന്നത്. കുഞ്ഞുങ്ങള്‍ ആ സമയത്തൊക്കെയും സംസാരിക്കാനായി വായനക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ രക്ഷപ്പെട്ടേനെയെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial