അമ്മയും മകനും വീടിനകത്ത് മരിച്ച നിലയിൽ

തൃശൂര്‍: ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്‍ അമ്മയും മകനും മരിച്ചനിലയില്‍. കണ്ടാണശ്ശേരി നാല്‍കവല ഉജാല കമ്പനിക്ക് സമീപം കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (42), മകന്‍ അമല്‍രാജ് (21) എന്നിവരെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവ് സുരേഷ് വ്യാഴാഴാഴ്ച ഉച്ചക്ക് 2.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയോടു ചേര്‍ന്ന വരാന്തയില്‍ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് ഇവിടെ താമസം.

Read More

തരുവണയിൽ വയോധികന്റെ മരണം: മരം മുറിക്കുന്ന മെഷീൻ കൊണ്ട് കഴുത്തറുത്ത നിലയിൽ

തരുവണ: വയനാട് ജില്ലയിലെ തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ ആണ് മരിച്ചത്. കുഞ്ഞേട്ടൻ എന്ന് വിളിപ്പേരുള്ള ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു.ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് നിഗമനം. മുന്‍പും ഇത്തരത്തിലുള്ള സൂചനകളുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ ഇന്നലെ മരംവെട്ട് മെഷീനുമായി വീട്ടില്‍ നിന്നും പോയതിന് ശേഷം വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

Read More

ആറ്റിങ്ങലിൽ ദേശീയ പാത നിർമ്മാണത്തിന് എടുത്ത കുഴിയിൽ കാർ മറിഞ്ഞു; യുവാവ് മരിച്ചു 5 പേർക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ ദേശീയ പാത റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്,…

Read More

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ്‌ മരണം കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

Read More

ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത വ്യാജം

സിംബാബ്‌വെയുടെ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സ്ട്രീക്ക് മരണപ്പെട്ടട്ടില്ലെന്ന സ്ഥിരീകരണം അദ്ദേഹം ആരാധകരുമായി പങ്കുവെച്ചത്. സ്ട്രീക്കുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റും ഒലോങ്ക പങ്കുവെച്ചിട്ടുണ്ട്. സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് കരളിന് അര്‍ബുദം ബാധിച്ച് ഏറെ നാളുകളായി…

Read More

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ
ഭാര്യ സിന്ധു സലിംകുമാർ അന്തരിച്ചു

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ ഭാര്യ കണിയാംപറമ്പില്‍ സിന്ധു സലിംകുമാർ (ലത)അന്തരിച്ചു. 53 വയസ്സായിരുന്നു.രോഗബാധിതയായി ചികില്‍സയിലിരിക്കെ രാത്രി 10.15ഓടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച വഴിത്തല ഭാസ്ക്കരന്റെ രണ്ടാമത്തെ മകളാണ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5ന് തൊടുപുഴ ഒളമറ്റത്തെ സ്വവസതിയില്‍ നടക്കും. മക്കൾ: ലക്ഷ്മിപ്രിയ(സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരി).

Read More

വീണ്ടും ട്വിസ്റ്റ്; നൗഷാദിനെ കണ്ടെത്തി, കൊന്നുവെന്ന ഭാര്യയുടെ മൊഴികളും കളവ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വീണ്ടും വഴിത്തിരിവ്. നൗഷാദിനെ കണ്ടെത്തിയെന്ന് സൂചന. നൗഷാദിന്‍റെ ഭാര്യ അഫ്സാന പറഞ്ഞ എല്ലാ മൊഴികളും കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം…

Read More

തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് നായ കടിച്ചത്. തുടർന്ന്, ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Read More

പീഡനത്തിരയായ പതിമൂന്നുകാരി അസുഖബാധിതയായി മരിച്ചു; തിരുവല്ലയിലെ പീഡനത്തിൽ മുഖ്യപ്രതി പിടിയിൽ

തിരുവല്ല: തിരുവല്ലയിൽ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആറുമാസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷ് ( 26 ) നെ മാർച്ച്…

Read More

കൊല്ലത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ ആദർശ് (21) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. സംഭവത്തിൽ ആദർശിന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. വീട്ടുകാരോടും ആദർശ് കയർത്തിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial