Headlines

യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ് ; ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്

യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട്.അതേസമയം മരണത്തിലേക്ക് നയിച്ച കാരണം കൃത്യമായ പറയാൻ വിദഗ്ധ സംഘത്തിനും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോര്‍ഡ് ഉണ്ടാക്കി. മൃതദേഹം കിടന്ന മുറി അകത്ത് നിന്ന്…

Read More

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; അന്ത്യം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

ചെന്നൈ: തമിഴ് സിനിമാ- സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയൽ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് അവസാനം റിലീസ് ചെയ്ത സിനിമ. 1999ൽ വാലി | എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴിൽ വൻ ഹിറ്റായ എതിർ നീച്ചൽ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരൻ എന്ന കഥാപാത്രം ടിവി പ്രേക്ഷകർക്കിടിയിൽ ഏറെ പ്രചാരം നേടിയതാണ്. മണിരത്നം, വസന്ത്,…

Read More

ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുക്കത്താണ് അപകടം. മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമ്മ കുളിക്കാൻ പോയ സമയത്ത് ഉറങ്ങുകയായിരുന്ന കുട്ടിയുടെ തലയിലൂടെ ബെഡ് വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Read More

മലയാളി നഴ്സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: മലയാളി നഴ്‌സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കുവൈത്തിലെ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് (42) മരിച്ചത്. 20 വർഷത്തിലേറെയായി ഇവർ കുവൈത്തിലുണ്ട്. സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായിരുന്നു. അബ്ബാസിയയിലെ അപ്‌സര ബസറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി റെജി. രണ്ടു മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്

Read More

കൂട്ടുകാരിക്കൊപ്പം സ്കൂളിനടുത്തുള്ള പുഞ്ചയിൽ പോയി: ഏഴാം ക്ലാസുകാരി മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴ ചുനക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ചു. കൂട്ടുകാരികൾക്കൊപ്പം പുഞ്ചയിൽ പോയ അടൂർ മണക്കാല സ്വദേശികളായ ശ്രീജ – ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയ ദേവനന്ദയെ കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചലിൽ വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. രിച്ച ദേവനന്ദ ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവനന്ദയും കുടുംബവും മാതാവിന്റെ ചുനക്കരയിലുള്ള കുടുംബ വീടിനു സമീപം വാടകയ്ക്ക്…

Read More

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറ് മരണം

സേലം :തമിഴ്നാട്ടിലെ സേലത്ത് നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അതിവേഗത്തില്‍ പാഞ്ഞുവന്ന വാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്….

Read More

എസ്.പി.ജി തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കേഡർ ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു. അരുൺകുമാർ സിൻഹയുടെ…

Read More

മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ജലജനും സുനില്‍ കുമാറും സാബുവുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പടെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി…

Read More

കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം

കിളിമാനൂർ :- കിളിമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 63 കാരിക്ക് ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറക്ക് സമീപം എംജിഎം സ്ക്കൂളിനുസമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കിളിമാനൂർ,ഊമൺപള്ളിക്കര മുളങ്കുന്ന്. അവാസ്ഭവനിൽ വസന്തകുമാരിയാണ് മരണപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന മാരുതി ബലേനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ വസന്തകുമാരിയെ ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയും കാറിൽ ഉണ്ടായിരുന്നവരിൽ 11…

Read More

സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം, ദുരൂഹത

തൃശ്ശൂര്‍: കുന്നംകുളത്ത് അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial