അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിലെ ഒറ്റ ദിവസത്തെ മഴയിൽ മൂന്ന് പേർ മരിച്ചു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരു പുരുഷനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബിടിഎം ലേഔട്ടിലാണ് 2 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശി ഭരതിന്റെ മകൻ ദിനേശും വൈദ്യുതി മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ്…

