Headlines

ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; അട്ടപ്പാടിയില്‍ മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ പെയിന്റ് പണികള്‍ നടക്കുന്നതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയില്‍…

Read More

വടകരയിൽ ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. നാദാപുരം വെള്ളൂരിലാണ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളേജ് ബിരുദ വിദ്യാർത്ഥിനിയായ ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദനയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Read More

തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് സൗമ്യയും ഭർത്താവ് അനൂപും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൗമ്യയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതോടെ ഭർത്താവ് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് സൗമ്യയുടെ മരണം സ്ഥിരീകരിച്ചത്. നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെ മാനസികസംഘർഷം സൗമ്യയെ അലട്ടിയിരുന്നാതായാണ് സൂചന….

Read More

തലസ്ഥാനത്ത് ദന്ത ഡോക്ടറെ  കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കൊറ്റാമം സ്വദേശി സൗമ്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന സൗമ്യയെ കണ്ട ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ പാറശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വന്യമൃഗം ഭക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം; ആക്രമിച്ചത് കടുവയെന്ന് പ്രാഥമിക നിഗമനം

ഊട്ടി: പേരാറിന് സമീപം വന്യമൃഗത്തിൻ്റെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പൊമ്മന്‍ സ്വദേശി ഗോപാലൻ്റെ ഭാര്യ അഞ്ജലൈ (52) ആണ് മരിച്ചത്. തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് വന്യമൃഗം ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 20 മീറ്ററോളം ദൂരം…

Read More

ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരുടെ ക്രൂര മർദ്ദനമേറ്റ യുവ ശാസ്ത്രജ്ഞന് ദാരുണാന്ത്യം

മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരുടെ ക്രൂര മർദ്ദനമേറ്റ യുവ ശാസ്ത്രജ്ഞന് ദാരുണാന്ത്യം. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ ഡോ. അഭിഷേക് സ്വർൺകറാണ് മരിച്ചത്. പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യ്തുവരുകയായിരുന്നു. ജോലി ആവശ്യാർത്ഥം മൊഹാലി സെക്ടർ 67ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽക്കാരിലൊരാൾ ഡോ. അഭിഷേകിനെ തള്ളി നിലത്തിടുന്നതും ശേഷം…

Read More

ഭെൽ ജനറൽ മാനേജർ ഓഫീസ് മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ

തിരുച്ചിറപ്പള്ളി: ഭെൽ ജനറൽ മാനേജർ ഓഫീസ് മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) ജനറൽ മാനേജറായ 50 കാരൻ എം ഷൺമുഖത്തെയാണ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയ അദ്ദേഹം വൈകുന്നേരം ഏഴ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം പോയി…

Read More

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

         ആലപ്പുഴ : ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ്…

Read More

ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു

കോട്ടയം: ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. കേരളത്തിലെ ദലിത് രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന കൊച്ച്, ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ‘ദലിതന്‍’ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും , ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2021ല്‍ കേരള സാഹിത്യ അക്കാദമിയുടെ…

Read More

കുടുംബപ്രശ്നത്തെ തുടർന്നു മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു

കോഴിക്കോട് : മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിച്ചത്. ഗിരീഷും ഭാര്യയും തമ്മില്‍ ഒരു വര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം.സഹോദരന്മാര്‍ക്കൊപ്പം തറവാട്ടിലായിരുന്നു ഗിരീഷിന്റെ താമസം.സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.ആശുപത്രിയിലായിരിക്കെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial