Headlines

ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച്‌ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ ഷഹാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.

Read More

ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം.

    ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍. ലക്കിടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന റെയില്‍വേ പാളത്തിന് എതിര്‍വശത്ത് ഇവരുടെ ബന്ധുവീട് ഉണ്ടായിരുന്നു.ബന്ധുവീട്ടില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ടുപേരും സംഭവസ്ഥലത്ത്…

Read More

കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ നിന്നാണ് ഇവാൻ ഹൈബൽ വീണത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. കളിക്കുന്നതിനിടെയാണ് ഇവാൻ ഹൈബൽ അപകടത്തിൽപെട്ടത്. ബാൽക്കണിയിൽ കയറിയ കുട്ടി ഏഴാം നിലയിൽനിന്നു താഴേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും…

Read More

ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു

കോഴിക്കോട് (പേരാമ്പ്ര): ദുബായിൽ കടലിൽ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശി മുങ്ങി മരിച്ചു. കൈതക്കലിലെ കണിയാങ്കണ്ടി പ്രേമന്റെയും ഗീതയുടെയും മകൻ അർജുൻ ആണു മരിച്ചത്. 31 വയസ്സായിരുന്നു. മൃതദേഹം ഇന്നു രാത്രി നാട്ടിലെത്തിക്കും. നാളെ സംസ്കരിക്കും. ഭാര്യ ദർശന (കാരപ്പറമ്പ്). സഹോദരി: അഞ്ജന (കാനഡ).

Read More

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.

Read More

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ  കാണാതായ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്

സാൻ്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി സുദീക്ഷ കൊണങ്കി(20) വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ എത്തിയത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് സുദീക്ഷ പന്ത കനയിലേക്കെത്തിയത്. സംഘത്തിൽ സുദീക്ഷയും മറ്റൊരു വിദ്യാർത്ഥിനിയും വിർജീനിയയും ആണ് താമസിച്ചിരുന്നത്. മാർച്ച് 5ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. രാത്രിയിൽ…

Read More

ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ തോട്ടത്തിലെ ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ 55 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോകാട്ട് സാബു വർക്കിയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്വന്തം തോട്ടത്തിലെ ഗ്രാമ്പു വിളവെടുപ്പ് നടത്തുന്ന സമയത്താണ് സാബു ഏണിയിൽ നിന്ന് വീണത്. സമീപം ഉണ്ടായിരുന്ന അഥിതി തൊഴിലാളികൾ സമീപത്തെ റേഷൻ കടയിൽ വിവരം അറിയിക്കുകയും ഇവർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിച്ചിരുന്നു. കട്ടപ്പന പൊലീസ് മേൽ…

Read More

വിവാഹത്തിന്റെ പിറ്റേന്ന് രാവിലെ വധുവരൻമാരെ മുറിയിൽ നിന്ന് പുറത്തേക്ക് കാണാത്തതിനാൽ അന്വേഷിച്ചപ്പോൾ കണ്ടത് മൃതദേഹങ്ങൾ

അയോധ്യ: ഉത്തർ പ്രദേശിലെ അയോധ്യയിൽ വിവാഹത്തിന്റെ പിറ്റേന്ന് രാവിലെ വധുവരൻമാരെ മുറിയിൽ നിന്ന് പുറത്തേക്ക് കാണാത്തതിനാൽ അന്വേഷിച്ചപ്പോൾ കണ്ടത് മൃതദേഹങ്ങൾ. 25കാരനായ പ്രദീപിനെയും ഭാര്യ 22 കാരിയായ ശിവാനിയെയുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് നവ വധുവരന്മാർ മരിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ശിവാനി കിടക്കയിൽ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മാർച്ച് ഏഴിനായിരുന്നു ഇവരുടെ…

Read More

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. യുവതി മരിക്കുന്ന സമയം ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് മരണ വിവരം എല്ലാവരെയും അറിയിച്ചത്. ഇരിക്കൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച വിശദശാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇരിക്കൂര്‍ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട ആളുകൾ പ്രധാനമായും താമസിക്കുന്ന സ്ഥലമാണിത്.

Read More

നെല്ലുമായി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞുവീണു; കർഷകത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കുട്ടനാട്ടിൽ നെല്ല് കയറ്റി വന്ന വള്ളത്തിൽ നിന്ന് ആറ്റിലേക്ക് വീണ കർഷകത്തൊഴിലാളിക്ക് ദാരുണാന്ത്യം. കൈനകരി കൈപ്പാൽ വീട്ടിൽ സ്വദേശി ടിജോ തോമസ്(34) യാണ് മരിച്ചത്. നെല്ല് കയറ്റിയ വള്ളത്തിൽ നിന്ന് ആറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിനു സമീപമാണ് സംഭവമുണ്ടായത്. തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial