
ലോഡ്‌ജിൽ മുറിയെടുത്ത യുവതിയെ മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന യുവാവ് കടന്ന് കളഞ്ഞു
കോഴിക്കോട് : കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി എത്തിയതെന്നാണ് വിവരം. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ടുവരാമെന്ന് പറഞ്ഞ് യുവാവ് ഇന്നലെ രാത്രി പുറത്ത് പോയെങ്കിലും പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു. ഇന്നാണ് യുവതിയെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പോലീസ് പറഞ്ഞു.മൃതദേഹത്തിൽ പുറത്ത് പരുക്കുകളൊന്നും…