Headlines

യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു; പെണ്‍കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ഛണ്ഡിഗഡ്: ഹരിയാനയില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സ്വന്തം ഗ്രാമത്തിലെ മൂന്ന് യുവാക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും അപമാനിച്ചതിനേയും തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബാംഗങ്ങളും പൊലീസും പറഞ്ഞു. ബുധനാഴ്ച ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു. ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) മൃതദേഹം ഖാൻപൂർ കലാനിലെ ഭഗത് ഫൂൽ സിംഗ് മെഡിക്കൽ കോളേജിലേക്ക് അയച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മൂന്ന്…

Read More

ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹൃദയ സ്തംഭനമാണെന്നാണ് സംശയിക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്. ഓട്ടോറിക്ഷ പിന്തുടർന്ന് തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴുഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന ബസാണിത്.

Read More

പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു. നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക ശുശ്രൂഷ…

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ട സ്വദേശി സതീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സതീഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നും വീടിന്‍റെ അടുക്കള വാതിൽ തുറന്ന നിലയിലാണെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലാതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹോദരനാണ് ഹാളിൽ അഴുകിൽ…

Read More

കിണർ വൃത്തിയാക്കുന്നതിനിടെ  വിഷപ്പുക ശ്വസിച്ചു തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളിൽ ഒരാൾ കിണർ വൃത്തിയാക്കുന്നതിനിടെ ഡീസൽ പമ്പിൽ നിന്നുള്ള പുകശ്വസിച്ച് കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട മേക്കൊഴൂർ പഞ്ചായത്ത്‌ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാലപ്പുഴ സ്വദേശി രഘുവാണ് മരിച്ചത്. വേലായുധൻ എന്ന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് അപകടം.

Read More

തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു

ചെന്നൈ: തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു. 69 വയസായിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും തമിഴ്‌നാട് ഇയൽ ഇസൈ നാടക മണ്ഡ്രം നിർവാഹകസമിതി അംഗവുമായിരുന്നു. ‘നെടുഞ്ചെഴിയൻ’ എന്നാണ് യഥാർഥ പേര്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം. പുതുക്കോട്ട ജില്ലയിലെ കുന്നന്ദർ കോവിൽ ഗ്രാമത്തിലായിരുന്നു ജനനം. പ്രഭാഷകൻ എന്ന നിലയിൽ പുസ്തകമേളകളിലും സാംസ്കാരിക വേദികളിലും നിറഞ്ഞു നിന്നയാളായിരുന്നു നന്ദലാല. ടെലിവിഷൻ ചർച്ചകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു…

Read More

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്. മേഘ, രാകേഷിനെ വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹം കഴിഞ്ഞത് മുതൽ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങൾ കൊണ്ട് വരാനും നിർബന്ധിക്കും….

Read More

ആറിന് കുറുകെ നീന്തിയ യുവാവ് ഒഴുക്കിൽപ്പെട്ടു  മരിച്ചു

കോട്ടയം: വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവും സുഹൃത്തുക്കളും കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെയാണ് ഒരാളെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം കോട്ടപ്പടിയിൽ വീടിനടുത്തെത്തിയ കാട്ടാനയെ കണ്ട് പേടിച്ചോടിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം എത്തിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് സംഭവം. വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന്‍ കുഴഞ്ഞുവീണത്. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെരുവാരൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ

Read More

വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്. അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial