തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട്‌ മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ര്‍ട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു.

പനമരം: വയനാട്ടിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു. പാതിരിയമ്പം കോളനിയിലെ പാറ്റ (77) ആണ് മരിച്ചത്. ഈ മാസം 11നാണ് കോളനിയിലെ കുട്ടികളുൾപ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ പാറ്റയെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മറ്റൊരാൾ കൂടി ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.

Read More

സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ നടി ഉമാ ദാസ്ഗുപ്ത അന്തരിച്ചു. 54 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ചയായിരുന്നു മരണം. ഏറെനാളായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പഥേര്‍ പാഞ്ചാലിയില്‍ ദുര്‍ഗ എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. 14 വയസിൽ  പാഥേര്‍ പഞ്ചാലിയിലൂടെയാണ് ഉമ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഉമ സത്യജിത് റേയുടെ കണ്ണില്‍ പതിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിവരങ്ങളെടുത്ത് വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. സിനിമ ആഗോളതലത്തില്‍…

Read More

ഹേസ്റ്റൽ കെട്ടിടത്തിൻ്റ മുകളിൽ നിന്നു വീണു പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം…

Read More

നീലേശ്വരം വെടിക്കെട്ട് അപകടം മരണം ആറായി

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ ആണ് മരിച്ചത്. പൊള്ളലേറ്റ് പത്മനാഭൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 75 വയസായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ…

Read More

വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു

മാനന്തവാടി: വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരിൽ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം…

Read More

അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു.

കൊല്ലം: അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. അഴീക്കൽ പുതുവൽവീട്ടിൽ ഷൈജാ മോളാണ് (41) മരിച്ചത്. ഗുരുതമായി പരുക്കേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തീ കൊളുത്തിയ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഷൈജാ മോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. സുനാമി ബാധിതർക്കായി നിർമിച്ച വീടിന്റെ മുകളിലത്തെ മുറിയിൽ കയറിയ ഷിബു…

Read More

വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു.

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു.പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ തേങ്ങാപ്പൂള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്…

Read More

മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞു വീണു മരിച്ചു

എടപ്പാൾ: മലപ്പുറത്ത് സ്കൂൾ പ്രിൻസിപ്പൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനകം ദാറുൽ ഹിദായ സ്കൂൾ പ്രിൻസിപ്പൽ പൊന്നാനി സ്വദേശിയായ അബ്ദുൽ ഖയൂo ആണ് മരിച്ചത്. 54 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം പോട്ടൂരിൽ നടക്കുന്ന ഉപജില്ലാ കലോൽസവം കാണാനായി ബൈക്കിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial