അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു.

തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്…

Read More

പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി;കഴക്കൂട്ടം സ്വദേശി ആഷിലാണ് മരിച്ചത്

പത്തനംതിട്ട: ഇന്നുരാവിലെ പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം…

Read More

വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു

കോയമ്പത്തൂര്‍: വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി

Read More

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടക്കനാട് പണയമ്പം സ്വദേശി പുളിയാടി രതീഷാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 42 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രിയലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം…

Read More

ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം ബസ്സിൽ കാറ്റു നിറയ്ക്കുന്നതിനിടെ

മുംബൈ: വർക്ക്ഷോപ്പിൽ എയറടിക്കുന്നതിനിടെ ബസ്സി​ന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയിലെ വർക്ക്ഷോപ്പിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന 30കാരനായ ​ഗണേഷ് ദേവേന്ദ്രയാണ് മരിച്ചത്. ​കഴിഞ്ഞ ജൂൺ 20ന് കരാർ അടിസ്ഥാനത്തിലാണ് ഗണേഷ് ഇവിടെ ജോലിക്കു കയറിയത്. ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻ്റ് ട്രാൻസ്‌പോർട്ടിന്റെ വോർലി ഡിപ്പോയിലാണ് സംഭവം നടന്നത്. വർക്ക് ഷോപ്പിൽ ബസിന്റെ മുൻ ടയറിൽ വായു നിറയ്‌ക്കുന്നതിനിടെയായിരുന്നു അപകടം. അളവിൽ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ്…

Read More

വീട്ടിൽ നിന്ന് ദുർഗന്ധം; ആലപ്പുഴയിൽ വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ മരണപെട്ടിരുന്നു.മക്കൾ വിദേശത്താണ്.

Read More

യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ്‌ (43) മരിച്ചത്. വ്യാഴം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ചു, മക്കൾ: തീർഥ, ആദർശ്

Read More

കോട്ടയത്ത് മൂന്നുപേർ മരിച്ച നിലയിൽ; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് സംശയം

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. എഎസ്‍ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്. പാറത്തോട് ആണ് സംഭവം.ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

ചെക്ക് കേസിൽ പ്രതി; ഷുഗർ കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ചെക്ക് കേസിലെ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഷുഗർ കൂടിയതോടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരിക്കുന്നു. ആലപ്പുഴ ജില്ലാ ജയിലിലെ ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശിയായ കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial