Headlines

വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ആലുവ എടയാറിൽ വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം…കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽനിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാർ എക്സ‌് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ…

Read More

സുഹൃത്തുക്കൾചേർന്ന് മർദിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപെട്ടു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ പറമ്പിൽ കബീർ (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകിൽ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തിൽ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദുറഹ്മാൻ എന്നിവർക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു.

Read More

ഇത്തിക്കരയാറ്റില്‍ വീണ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ഇത്തിക്കരയാറ്റില്‍ വീണ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്. ഫെസ്റ്റിനിടെ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സ് സംഘവും കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും…

Read More

ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു; വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളല്‍) യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയത് ഷൈജുവായിരുന്നു. അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ പരുതൂര്‍ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപത്തെ ഷൈജുവിന്റെ കുടുംബക്ഷേത്രത്തിലായിരുന്നു സംഭവം.കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ കുടുംബക്കാര്‍ ഒത്തുകൂടിയുളള ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. ഇതില്‍ കോമരമായി ഷൈജുവും പങ്കെടുത്തിരുന്നു….

Read More

സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിനെ ഫൈനാൻസ് ഉടമ ക്രൂരമായി മർദിച്ചു

കുഴൽമന്ദം: സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിന് ഫൈനാൻസ് ഉടമയുടെ മർദ്ദനം. കുഴൽമന്ദം ചിതലി പഴയകളം വീട്ടിൽ 45 കാരനായ പ്രമോദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ പ്രമോദിനെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർ.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നൽകി. പലിശയിനത്തിൽ കുറച്ച്…

Read More

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് മവേലിക്കര സ്വദേശി യുവാവിന് ദാരുണാന്ത്യം

വൈക്കം: കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവ് ട്രെയിനിൽ നിന്ന് വീണത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് സുമേഷ്കുമാർ വീണത്. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി…

Read More

മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു.

ഗാന്ധിനഗർ: അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് മാൻഹോൾ വൃത്തിയാക്കാൻ കയറിയ രണ്ട് ശുചീകരണ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തിൽപെട്ട 18 വയസ്സുകാരനായ ചിരാഗ് കാണു പട്ടാടിയ, 28 കാരനായ ജയേഷ് ഭാരത് പട്ടാടിയ എന്നിവരാണ് മരിച്ചത്. സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. നഗരപാലിക അധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച 8 മണിയോടെ ചിരാഗ്, ജയേഷ്, ചേതൻ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മാൻ ഹോൾ വൃത്തിയാക്കാൻ എത്തിയത്. ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ…

Read More

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു

Read More

റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്

Read More

വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ചെന്നൈ: വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവത്തിനിടയിലാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടിൽ വച്ചാണ് യുവതിയുടെ പ്രസവമെടുത്തത്. വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. ടി ജ്യോതി എന്ന 31 കാരിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതേത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial