സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു

മുംബൈ: മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ 20 വയസ്സുകാരൻ കടലിൽ വീണ് മുങ്ങിമരിച്ചു. ശനിയാഴ്ച ജുഹു കോളിവാഡയിലെ ജുഹു ജെട്ടിയിൽ നിന്ന് കടൽ കാണാനെത്തിയ അനിൽ അർജുൻ രജ്പുത് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ആണ് അപകടം ഉണ്ടായത്. രാത്രി 8.17 ഓടെയാണ് മുംബൈ അഗ്നിശമന സേന സ്ഥലത്തി മൃതദേഹം കരക്കെത്തിച്ചത്. പ്രാഥമിക വിവരം വീണ, ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് അബദ്ധത്തിൽ കടലിൽ പോയതാണ്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിയതായിരുന്നു യുവാവ്….

Read More

വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് സൈനികർ മരിച്ചു.

ഡൽഹി: വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്ന് സൈനികർ മരിച്ചു. നാല് സൈനികരെ രക്ഷപ്പെടുത്തി. അതേസമയം ആറ് സൈനികരെ കാണാതായെന്നാണ് വിവരം. സൈനികരെ മാത്രമല്ല സാധാരണക്കാരായ ആളുകളെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കരസേനയുടെ ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റ് നാല് പേരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു. “കാണാതായ ആറ് പേരെ കണ്ടെത്താൻ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ…

Read More

വീടിന് സമീപം പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

കൊല്ലം: വീടിന് സമീപം പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി 72കാരനായ ഗോപാലകൃഷ്ണ പിള്ള ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും വൈദ്യുതാഘാതമേറ്റു

Read More

കുടുംബവഴക്ക്; ഇടുക്കി മാങ്കുളത്ത് ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കല്‍പ്പറ്റ: ഇടുക്കി അടിമാലി മാങ്കുളത്ത് ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാങ്കുളം താളുങ്കണ്ടം സ്വദേശി മിനിയാണ് (39) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു തങ്കച്ചനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്. വഴക്കിനെത്തുടര്‍ന്നാണ്…

Read More

കേക്ക് തൊണ്ടയിൽ കുടുങ്ങി; മകളുടെ വിവാഹത്തലേന്ന് മാതാവ് മരിച്ചു

താനൂർ : ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മകൾ ഖൈറുന്നീസയുടെ വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തി,  മറ്റു ചടങ്ങുകൾ മാറ്റി. താനാളൂർ…

Read More

സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ യാത്രയയപ്പു ചടങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ ഗവ. എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളവീട്ടിൽ എസ്. പ്രഫുലൻ (56) ആണ് മരിച്ചത്. യാത്രയയപ്പു ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് പ്രഫുലൻ മരിച്ചത്. സംസ്കാരം ഇന്നു രാവിലെ 10.30-ന് വീട്ടുവളപ്പിൽ നടക്കും. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂളിൽനിന്നു വിരമിക്കുന്ന പ്രഫുലനും ഇവിടെനിന്നു മറ്റ്‌ സ്കൂളുകളിലേക്കു സ്ഥലംമാറ്റം ലഭിച്ച എട്ട് അധ്യാപകർക്കുമാണ് സ്കൂളിൽ യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്….

Read More

അജ്ഞാത വാഹനം ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അജ്ഞാത വാഹനം ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവച്ചൽ ഉണ്ടപ്പാറ ഈന്തിക്കുന്നിൽ വീട്ടിൽ പീരുമ്മ ബീവിയാണ് മരിച്ചത്. 70 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 7.30-ഓടെ ഉണ്ടപ്പാറ ആയുർവേദ ആശുപത്രിക്കു സമീപം ആയിരുന്നു സംഭവം. റോഡരികിൽ ഏതോ വാഹനം ഇടിച്ച് പരിക്കേറ്റനിലയിൽ കിടക്കുകയായിരുന്ന ഇവരെ അതു വഴി പോയ ബൈക്ക് യാത്രക്കാരാണ് കണ്ടത്. പിന്നാലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വൈദ്യുതിയും ഇല്ലായിരുന്നു. ഇടിച്ചിട്ട വാഹനം ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് കേസെടുത്ത്…

Read More

കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന ഇഷ്ടിക തലയിൽ വീണു; യുവതിയ്ക്ക് ദാരുണാന്ത്യം

               കൊച്ചി : ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Read More

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ്(40) മരിച്ചത്. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ്: പക്കിരിസ്വാമി, മാതാവ്: മീര. ശകുന്തളാ ദേവിയാണ് ഭാര്യ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ആനാവൂർ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനാണ് വിനോദിനി എത്തിയത്. രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്‌മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്‌കൂൾ ജീവനക്കാരും മറ്റും ചേർന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial